September 21, 2010

ലക്‌ഷ്യം

ഇവിടുന്നു നോക്കിയപ്പോള്‍ അരികത്തെന്നു തോന്നി ...
അവിടെ എത്തിപെടാനായി നടന്നു ...
നടക്കുംതോറും അകലം കൂടിവന്നു ..
എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല ..
അവിടെ എത്തിചേരാൻ തന്നെ മനസിലുറപ്പിച്ചു
നടന്നടുക്കുംതോറും രൂപം  വലുതായി വന്നു ..
അതിന്റെ പ്രഭ കണ്ണുകളില്‍ തറയ്ക്കാന്‍ തുടങ്ങി ..
കണ്ണ് ചിമ്മി കൊണ്ട് വീണ്ടും നടന്നു ..
മിഴി തുറക്കാന്‍ പറ്റാത്തയത്ര പ്രകാശം ..
ദിശ മനസ്സില്‍ കുറിച്ചിട്ടു കൊണ്ട് വീണ്ടും നടന്നു ...
ദേഹം ചുട്ടു പൊള്ളാന്‍ തുടങ്ങി ...
ഞാനത് വക വെച്ചില്ല ...
ദേഹം ഉരുകാന്‍ തുടങ്ങി..
അപ്പോഴും ഞാന്‍ നടന്നു .....സൂര്യനും ഞാനും ഒന്നാകുന്നത്‌ വരെ  ...!!

September 19, 2010

വെള്ളാരം കല്പ്പടികള്‍

രക്തകുഴലിലൂടെ വാര്‍ന്നുകൊണ്ടിരുന്നു രക്തം...
ദേഹം മന്ദം തണുപ്പിനെ വരിച്ചു
ഗുരുത്വാകര്‍ഷണം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി
എനിക്കിപ്പോള്‍ എവിടെയും സഞ്ചരിക്കാം...പറക്കാം.
പ്രതിബന്ധങ്ങള്‍ താനേ വഴി മാറിയിരിക്കുന്നു ... ..
കെട്ടുപ്പാടുകളുടെ ചങ്ങല ഞാന്‍ പൊട്ടിച്ചെറിഞ്ഞു.

ഞാന്‍ പിച്ച വെച്ചു, പിച്ച വെച്ചു നടന്നു ..
മുള്ളുകള്‍ എന്റെ പാദങ്ങളെ കുത്തിനോവിക്കുന്നില്ല
കല്ലുകള്‍ എന്നെ വേദനിപ്പിക്കുന്നില്ല...
അവയ്ക്ക് എന്നോട് ഇത്രയും സ്നേഹമോ ..?? ഇത്രയും കരുതലോ..!!
ഈ സ്നേഹത്തെയാണോ ഞാന്‍ ദീര്‍ഘ നാളായി തേടിയത് ..?

ഇപ്പോള്‍ വെള്ളിനൂല്‍ മഴയില്ല ..
മരവിപ്പിക്കുന്ന കോടമഞ്ഞില്ല ..
പക്ഷെ എന്തൊരു കുളിര്‍മ .!
എന്തൊരു അനുഭുതി ..!
എങ്കിലിതു നേരത്തെ ആകാമായിരുന്നു ...

മനോഹരമായ കല്പ്പടികള്‍ ...
ആകാശത്ത് നക്ഷത്രങ്ങള്‍ എന്ന പോലെ
പച്ചിലകള്‍ക്കിടയില്‍ നിറയെ പിച്ചകപൂക്കള്‍
ഞാനാ പടികള്‍ കയറി ..
വെള്ളാരംക്കല്പടികള്‍ ...!!

September 03, 2010

സ്നേഹസ്പര്‍ശം

സ്നേഹത്തിനായി ദാഹിക്കുന്നവര്‍ക്ക് ...
സ്നേഹം അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് ...
സ്നേഹമഴയായി എന്നും അവള്‍ ഭൂമിയില്‍ പെയ്തിറങ്ങട്ടെ
അവളുടെ പാദസ്പര്‍ശം ഏല്‍ക്കുന്ന ഭൂമി എത്ര സുന്ദരം
അവളെ തിരിച്ചറിയുന്ന ഭൂവാസികളോ...
അതിലേറെ സുന്ദരം ..
ഒരു നറുപുഷ്പം പോലെ അവള്‍ എന്നും
എന്നെന്നും ഓരോ ഹൃദയങ്ങളിലും വിരിയട്ടെ
ധന്യമീ സൗഹൃദം ...
സുന്ദരമീ നാളുകള്‍ ...
മഴവില്ലിന്‍റെ മാസ്മരികത ഉണര്‍ത്തുന്ന
അവളുടെ ഓരോ സാമീപ്യം എന്നും എന്‍
മന്ദാരചിപ്പിയില്‍ മാണിക്യ കല്ലായി ഞാന്‍ കാത്തു കൊള്ളും
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അവളെന്‍ തായ് യായ്....
ആ മടിത്തട്ടില്‍ വീണു ഉറങ്ങാന്‍ ഞാന്‍ കൊതിച്ചു പോവുന്നു ..
എന്നും കൊതിച്ചു പോവുന്നു ...


(A poem written by my friend)