November 26, 2010

പാദസ്വരം


കേട്ട് നിന്‍ മണിനാദം ആദ്യമായി ബാല്യത്തില്‍
വീണ്ടും  കേള്‍ക്കുവാനൊരു  മോഹമുദിച്ചു
നിന്നെ  കിലുകിലുക്കി ,തുള്ളിച്ചാടി  ഞാന്‍ ,  
എന്‍  പിഞ്ചു  മനസും  നൃത്തമാടി 
നിന്‍  കണ്ണികള്‍  താനേയകന്നു, എന്നന്നേക്കുമായി അകന്നു 


കൗമാരത്തില്‍  വീണ്ടും  എന്നില്‍ വന്നണഞ്ഞു നീ 
സൃഷ്ടിച്ചു ഒരായിരം  ശബ്ദതരങ്ങള്‍  നിന്‍  നാദമെന്നില്‍ 
മധുരസംഗീതം പൊഴിച്ചു നീയെന്‍ കാതുകളില്‍ 
ആ  ഗീതമെന്നെ  പുളകമണിയിചു, ഞാനാകെ  പൂത്തുലഞ്ഞു 
നിന്‍  കണ്ണികള്‍  വീണ്ടുമകന്നു, എന്‍  പാദങ്ങള്‍  ഉള്‍ക്കൊള്ളാനാവാത്തവിധം അകന്നു 


യൗവനത്തില്‍  നീയെന്നെ വീണ്ടും  തേടിയെത്തി 
പക്ഷെ ഹര്‍ഷാരവം  മുഴക്കുന്നില്ലയെന്നില്‍
എന്നാല്‍ ഭയക്കുന്നു നിന്‍ നൂപുരധ്വനിയെ  
ഗന്ധര്‍വന്മാര്‍ അത്  കേട്ടു  പിന്തുടരുമോ   ........??..!!
അതിനാല്‍ അണിയിലൊരിക്കലും  നിന്നെ  ഞാന്‍ 
നിന്‍  കണ്ണികള്‍  അകലാതെ  ഭദ്രമായി സുക്ഷിക്കാം ഞാന്‍  ..!

November 20, 2010

തുമ്പ പൂവ്

പൂജക്കെടുക്കാത്ത  പൂ ഞാന്‍ 
ആരാലും ചൂടപ്പെടാത്തവള്‍   
ആണ്ടിലൊരിക്കല്‍ ..
ഒരിക്കല്‍ മാത്രം വാഴിക്കപെടും ഞാനൊരു രാജകുമാരിയായി
അന്ന് എന്നെ കൂട്ടാതെ പൂവടയില്ല...
എന്‍റെ സാന്നിധ്യമില്ലാതെ ആര്‍പ്പു വിളികളുമില്ല
എന്നും ശുഭ്ര വസ്ത്ര ധാരിയായി ..
 പ്രൌഡിയോടെ നിലകൊള്ളുന്നു ഞാന്‍
പക്ഷെ ....എത്രനാള്‍...???.....!!