Showing posts with label ഭ്രാന്തന്‍ ചിന്തകള്‍. Show all posts
Showing posts with label ഭ്രാന്തന്‍ ചിന്തകള്‍. Show all posts

September 04, 2011

മൗനം പറയാതെ പറയുന്നത്.

ഓര്‍മ്മയില്‍ തളംകെട്ടി നിക്കുന്ന നിശബ്ദത, സ്കൂളിൾ(ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍) നിന്നു എക്സ്കേർഷൻ പോയപ്പോ വിവേകാനന്ദ പാറയിൽ വിവേകാനന്ദൻ ധ്യാനത്തിൽ ഇരുന്ന ഇരുട്ടു മുറിയിലെതാണ്. പിന്നെ രണ്ട് വർഷം മുൻപു കുതിര മാളികയിൽ പോയപ്പോൾ അവിടുത്തെ ഇരുണ്ട ഇടനാഴികളിൽ…..തിളക്കമാർന്ന തറയിൽ, മടിചെത്തുന്ന വെളിച്ചം പതിപ്പിക്കുന്ന പ്രതിബിംബങ്ങൾ….ഒരു കാലത്തു നൃത്തവും സംഗീതവും കൊണ്ട് മുകരിതമായ അറകള്‍. ആ ശബ്ദങ്ങളുടെ പ്രതിധ്വനികൾക്കു വേണ്ടി ഞാൻ കാതോർത്തു… എവിടെനിന്നെങ്കിലും ഒരു സ്വാതിതിരുനാൾ കീർത്തനം ഒഴുകി വന്നീരുന്നെങ്കിലോ…എന്നാശിച്ചു.

ചരിത്രം ഉറങ്ങി കിടക്കുന്ന രണ്ടിടങ്ങളിലും എനിക്കൊരു പ്രത്യേക ആനന്ദം അനുഭവിക്കാൻ കഴിഞ്ഞു. ആ നിശബ്ദത എന്നെ ഇപ്പോഴും അതിലേക്കു ആകർഷിച്ചു കൊണ്ടേയിരിക്കുന്നു.

പിന്നീട് മെഡിട്ടേഷൻ ചെയ്തപ്പോഴും മൗനം ഒരുപാടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു.ചിന്തകൾ ഇല്ലാതെ………ശൂന്യമായ അവസ്ഥയിലേക്കു മനസു അല്ലെങ്കിൽ ആത്മാവു എത്തിപ്പെടുന്ന ഒരു അവസ്ഥ അകത്തും പുറത്തും നിശബ്ദത മാത്രം…..മനസു തെളിഞ്ഞ തണ്ണീർതടാകം പോൽ…….ശാന്തം സുന്ദരം………

പ്രണയം….പരിഭവം…..അങ്ങനെ ഒരുപാട് അർത്ഥങ്ങൾ മൗനത്തിൽ ഒളിഞ്ഞു കിടക്കുന്നു. ഒരുപക്ഷെ ഒരോ പ്രായത്തിലും അതിനു പല വ്യാപ്തികളായിരിക്കാം….

മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തി ഉണ്ട്..നാവിനെക്കാൾ മൂർച്ചയുണ്ട്…അങ്ങനെ നോക്കുമ്പോൾ മൗനവ്രതം എത്ര മാത്രം ശക്തിയുള്ളതായിരിക്കും.………!!

August 24, 2010



ഒരു ദിവസം അവിചാരിതമായി "നന്ദിതയുടെ കവിതകള്‍" കയ്യില്‍ കിട്ടി ..

അന്ന് രാത്രിയുടെ അന്ത്യ യാമത്തില്‍ അവളെ ഞാന്‍ അറിഞ്ഞു ..


ഒരു പഴയ ഡയറി കുറിപ്പ് ( ഡിസംബര്‍ 29 , 2009 )

നന്ദിതെ...എന്തിനു നീ അതു ചെയ്തു ..?

എന്തിനു നീ നിന്‍റെ ജീവിതം ഒരു കടങ്കഥയായി അവശേഷിപ്പിച്ചു ..?

അങ്ങനെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ ..?

അതോ 'Virtual world' ല്‍ ജീവിച്ചു, നീ സങ്കല്‍പ്പിച്ചു ഉണ്ടാക്കിയ കഥാപാത്രമോ അവന്‍ ?

അങ്ങനെ ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ നീ നിന്‍റെ പ്രണയം അറിയിച്ചില്ലേ ..?

മനസ്സില്‍ തന്നെ കൊണ്ട് നടന്നോ നിന്‍റെ ഇഷ്ടത്തെ ..!

അവസാനമായി നിന്‍റെ മനസ്സില്‍ വന്ന ചിന്ത എന്ത് ..?

അന്ന് നീ പ്രതിക്ഷിച്ച ആ ഫോണ്‍ വിളി വന്നോ ..?

ആ ഫോണ്‍ വിളിയാണോ നിന്നെ മരണത്തിലേക്ക് നയിക്കാന്‍ നിമിത്തം ആയതു ..?

ഈശ്വരനും നിനക്കും മാത്രം അറിയാം ........!

നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിട്ട് അധികമായില്ല ..ഇന്ന് നിന്നെ അടുത്തറിയാനുള്ള ഒരു അവസരം വളരെ അപ്രതിക്ഷമായി വീണു കിട്ടി. i was very much excited. Only a few things in this world had made me crazy.

ഞാന്‍ ആ പുസ്തകം ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു . നിന്‍റെ കൂടെ കുറച്ചു നിമിഷം ജീവിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. നീ ആ കവിതകള്‍ എല്ലാം എഴുതിയത് രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലെ ? എനിക്കു നിന്നെ കാണാന്‍ സാധിച്ചു ..നിന്‍റെ ഇരിപ്പും ഭാവങ്ങളും , നടപ്പും.... എല്ലാം എനിക്കു കാണാന്‍ സാധിച്ചു ...

അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ ..?

നിന്‍റെ സ്നേഹം അറിയാതെ പോയ 'അവന്‍' ഭാഗ്യദോഷിയാണ് ...

അല്ലെങ്കില്‍

നിന്‍റെ സ്നേഹം കണ്ടില്ല എന്ന് നടിച്ച 'അവന്‍' അല്ലെങ്കില്‍ നിന്‍റെ സ്നേഹത്തെ നിഷേധിച്ച 'അവന്‍' ഒരു വിഡ്ഢിയാണ് ...

നീ ഭാഗ്യവതിയാണ് ..മരിച്ചിട്ടും നീ ജീവിക്കുന്നുണ്ടല്ലോ ....നിന്‍റെ കവിതകളിളുടെ ..

"പുലര്‍കാല നക്ഷത്രവും സന്ധ്യ നക്ഷത്രവും 
നിങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍ "......!!


--"നന്ദിതയുടെ കവിതകള്‍ "--