ഓര്‍മ്മയില്‍ തളംകെട്ടി നിക്കുന്ന നിശബ്ദത, സ്കൂളിൾ(ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍) നിന്നു എക്സ്കേർഷൻ പോയപ്പോ വിവേകാനന്ദ പാറയിൽ വിവേകാനന്ദൻ ധ്യാനത്തിൽ ഇരുന്ന ഇരുട്ടു മുറിയിലെതാണ്. പിന്നെ രണ്ട് വർഷം മുൻപു കുതിര മാളികയിൽ പോയപ്പോൾ അവിടുത്തെ ഇരുണ്ട ഇടനാഴികളിൽ…..തിളക്കമാർന്ന തറയിൽ, മടിചെത്തുന്ന വെളിച്ചം പതിപ്പിക്കുന്ന പ്രതിബിംബങ്ങൾ….ഒരു കാലത്തു നൃത്തവും സംഗീതവും കൊണ്ട് മുകരിതമായ അറകള്‍. ആ ശബ്ദങ്ങളുടെ പ്രതിധ്വനികൾക്കു വേണ്ടി ഞാൻ കാതോർത്തു… എവിടെനിന്നെങ്കിലും ഒരു സ്വാതിതിരുനാൾ കീർത്തനം ഒഴുകി വന്നീരുന്നെങ്കിലോ…എന്നാശിച്ചു.
ചരിത്രം ഉറങ്ങി കിടക്കുന്ന രണ്ടിടങ്ങളിലും എനിക്കൊരു പ്രത്യേക ആനന്ദം അനുഭവിക്കാൻ കഴിഞ്ഞു. ആ നിശബ്ദത എന്നെ ഇപ്പോഴും അതിലേക്കു ആകർഷിച്ചു കൊണ്ടേയിരിക്കുന്നു.
പിന്നീട് മെഡിട്ടേഷൻ ചെയ്തപ്പോഴും മൗനം ഒരുപാടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു.ചിന്തകൾ ഇല്ലാതെ………ശൂന്യമായ അവസ്ഥയിലേക്കു മനസു അല്ലെങ്കിൽ ആത്മാവു എത്തിപ്പെടുന്ന ഒരു അവസ്ഥ അകത്തും പുറത്തും നിശബ്ദത മാത്രം…..മനസു തെളിഞ്ഞ തണ്ണീർതടാകം പോൽ…….ശാന്തം സുന്ദരം………
പ്രണയം….പരിഭവം…..അങ്ങനെ ഒരുപാട് അർത്ഥങ്ങൾ മൗനത്തിൽ ഒളിഞ്ഞു കിടക്കുന്നു. ഒരുപക്ഷെ ഒരോ പ്രായത്തിലും അതിനു പല വ്യാപ്തികളായിരിക്കാം….
മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തി ഉണ്ട്..നാവിനെക്കാൾ മൂർച്ചയുണ്ട്…അങ്ങനെ നോക്കുമ്പോൾ മൗനവ്രതം എത്ര മാത്രം ശക്തിയുള്ളതായിരിക്കും.………!!

മൌനം..... അതു മധുരവും തരളവും ഭയങ്കരവുമാണ്..... ഓരോരോ സന്ദർഭങ്ങളിൽ..
ReplyDeleteമൌനം പാലിക്കുനത്ര പ്രതികാരവും..സംയമനവും വേറെയില്ല... ഇതൊരു ഭ്രാന്തൻ ചിന്തയേയല്ല.....
വാചലത എന്നെ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശനവസ്തു ആക്കുമ്പോള്‍ മൌനം എന്നിലെ എന്നെ തിരിച്ചറിയനുള്ള സ്പര്‍ശനം ആകുന്നു...
ReplyDeleteമൌനത്തെ മാത്രം സ്നേഹിച്ചാല്‍ പോര..വാചാലതയെയും സ്നേഹിക്കണം..
ReplyDeleteചില നേരങ്ങളില്‍ ചില സമയങ്ങളില്‍ മാത്രമേ മൌനം ഭൂഷനമാകൂ..
ഭാവുകങ്ങള്‍ നേരുന്നു..
www.ettavattam.blogspot.com
ജാനകി, അനീഷ്, ഷൈജു ........
ReplyDeleteഇവിടെ വന്നതിനും നിങ്ങളുടെ കാഴ്ചപാടുകള്‍ പങ്കു വച്ചതിനും നന്ദി...
അനീഷ്,
"മൌനം എന്നിലെ എന്നെ തിരിച്ചറിയനുള്ള സ്പര്‍ശനം ആകുന്നു..."
ഇതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.