May 25, 2011

തേടല്‍

ഞാൻ തേടുന്നതു നിന്റെ ചുണ്ടുകളെയല്ല
നിന്റെ താരാട്ടിനെയാണ്..

നിന്റെ കൈകളെയല്ല
നിന്റെ സ്പർശത്തെയാണ്..

നിന്റെ ദേഹത്തെയല്ല
നിന്റെ ദേഹിയെയാണ്…

നിന്നെയല്ല
നിന്റെ സ്നേഹത്തെയാണ്….!




(ഇവിടെ നീ അമ്മയാവാം , കാമുകനാവാം , ഈശ്വരനുമാവാം)

April 12, 2011

ചിത്രകന്യക

വരച്ച്  വരച്ച് ചിത്രങ്ങള്‍ കൂമ്പാരമായി .
ചായങ്ങള്‍, ചുമരു നിറയെ വര്‍ണ്ണങ്ങള്‍ത്തീര്‍ത്തു .
നിലമാകെ അവ ചിതറി തെറിച്ചു..
ചിന്തയിലും ദേഹിയിലും അവ കലര്‍ന്നലിഞ്ഞു
വിയര്‍പ്പുതുള്ളികള്‍ കുങ്കുമത്തെ ഒലിച്ചിറക്കി
മുടിയഴകള്‍ക്കെട്ടിപുണര്‍ന്നു........!!!

ഒരുനാള്‍ ചിത്രങ്ങള്‍ക്ക്  ചിറകു വിരിഞ്ഞു 
അവള്‍ക്കു ചുറ്റും അവ പറന്നുനടന്നു.
ചായങ്ങള്‍ മഴയായി അവളില്‍ പെയ്തിറങ്ങി  
അവയ്ക്കുനടുവില്‍ അവളേകയായിരുന്നു 
പിന്നെയവള്‍  വിഷാദമിഴികള്ളുളൊരു ചിത്രമായി പരിണമിച്ചു .
ചിത്രം  കടപ്പാട് : google

March 24, 2011

രണ്ടു മരങ്ങള്‍

നിരന്തരമായി ഒഴുകുകയാണ് ഈ നീർവഴികൾ
നിൽക്കുകയാണ് നമ്മളിങ്ങനെ യുഗങ്ങളായി
നമ്മളെ തൊട്ടുണർത്താനായി പ്രഭാതകിരണങ്ങൾ
കുളിർമ്മയുള്ള രാത്രികളെ ഉറക്കാനായി ചീവിടുകൾ
ദശാബ്ദങ്ങളായി നീ തൊടുന്നതും കൊതിച്ച് കൊതിച്ചിരിപ്പാണ് ഞാൻ
കരുത്തേകുന്ന മണൽത്തിട്ടയും സൂര്യപ്രകാശവും
ഞാൻ പറത്തിവിടുന്ന സ്വകാര്യങ്ങളെ, വഴി തെറ്റാതെ നിന്നിലെത്തിക്കുന്ന കുളിർക്കാറ്റ്
ആ നിമിഷം പുളകിതയായി നൃത്തം ചവിട്ടുന്ന നീ
നമ്മുടെ കണ്ണുകൾ ഒരു നേർ‌ രേഖയിലെ രണ്ട് ബിന്ദുക്കൾ
ജന്മജന്മാന്തരങ്ങളായി നിന്റെ ശിഖിരങ്ങൾ വന്നു പുണരുന്നതും കാത്തിരിപ്പാണ് ഞാൻ
നീള ഒഴുകട്ടെ അപാരമായി

വെയിൽ ചൊരിയട്ടെ അനന്തമായി



March 03, 2011

ഓര്‍മ്മകള്‍

ഓര്‍മകളാല്‍ ഓര്‍മ്മകള്‍ മൂടപ്പെടുന്നു 
ചിലപ്പോള്‍ പരക്കുന്നു സുഗന്ധം....
മറ്റുചിലപ്പോള്‍ ദുര്‍ഗന്ധവും ...
അവയ്ക്ക് മീതെ വീണ്ടും ഓര്‍മ്മകള്‍..
ഓര്‍മ്മകള്‍ മാത്രം..!



January 13, 2011

നിശാഗന്ധി

---------------------നിശാഗന്ധി ---------------------------

സൂര്യാഭാവത്തില്‍, പാതിരാത്രിയില്‍ 
വളരെ വൈകി വിടര്‍ന്ന, നിശാഗന്ധി ഞാന്‍ 
ആകൃഷ്ടനായി നീ എന്‍ സൗരഭ്യത്തില്‍ 
എന്റെ വെണ്മയില്‍, എന്റെ വശ്യഗന്ധത്തില്‍ 
നീ മതി മറന്നു പോയി, സ്വയം മറന്നു പോയി..

നിന്റെ അധരങ്ങള്‍, എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു 
ഓരോ ഹിമബിന്ദുവിലും നിന്‍ സ്നേഹത്തിന്‍ കൈയ്യൊപ്പ്
അവ പതിഞ്ഞത് എന്‍ ഹൃദയത്തിലും 
നിന്‍ നാസിക ദ്വാരങ്ങളിലൂടെ ഞാന്‍
നിന്‍ ഹൃദയത്തില്‍ കയറികൂടി, ഞാന്‍ പോലും അറിയാതെ..
അവിടെ നിന്‍ രക്തത്തിന്റെ 
സ്നേഹരക്തത്തിന്റെ, സുഖമുള്ള ചൂട്‌
സുഖമുള്ളോരനുഭുതി.....

പക്ഷെ എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ
ഒരു പുതുപുലരിയെ വരവേല്‍ക്കാനായി 
നിന്‍ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവു..
ഈ വശ്യഗന്ധം നീ മറന്നേ തീരൂ
മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ 
മടിത്തട്ടില്‍ സമര്‍പ്പിക്കു നിന്റെ മധുരസ്മൃതികളെ 
അവയെന്നും എന്റെ ദളങ്ങളാല്‍ പൂജിക്കപെടും 
മടങ്ങു നീ ഇനി സസന്തോഷം.....!





(സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ചു ഞാന്‍ നിശാഗന്ധിയെ ഒന്ന് തിരുത്തി...ഇനി പറയു....)
ചിത്രം : ഗൂഗിള്‍ 

December 08, 2010

നിശാഗന്ധി

വളരെ വൈകി വിടര്‍ന്ന പൂവായിരുന്നു ഞാന്‍ 
സൂര്യന്റെ അഭാവത്തില്‍ , പാതിരാത്രിയില്‍- 
വിരിഞ്ഞ നിശാഗന്ധി 
ആ സൗരഭ്യത്തില്‍ ആകൃഷ്ടനായി  നീ
ആ വശ്യഗന്ധം നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു 
എന്റെ വെണ്മയില്‍ , എന്റെ വശ്യഗന്ധത്തില്‍ 
നീ മതി മറന്നു പോയി , സ്വയം മറന്നു പോയി 


നിന്റെ അധരങ്ങള്‍ എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു 
ഓരോ ഹിമബിന്ദുവിലും ഞാന്‍ നിന്റെ വശ്യസ്നേഹം അനുഭവിച്ചറിഞ്ഞു 
നിന്‍ നാസികദ്വാരങ്ങളിലൂടെ, ഞാന്‍ 
നിന്‍ ഹൃദയത്തില്‍ കയറി കൂടി, ഞാന്‍ പോലും അറിയാതെ 
അവിടെ നിന്റെ രക്തത്തിന്റെ,
സ്നേഹരക്തത്തിന്റെ , സുഖമുള്ള ചൂട് 
സുഖമുള്ള ഒരു അനുഭുതി 


പക്ഷെ എനിക്ക് എന്നിലേക്ക്‌ മടങ്ങിയെ തീരു 
ഒരു പുതു പുലരിയെ വരവേല്‍ക്കാനായി 
നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവൂ 
ഈ വശ്യഗന്ധം നീ മറന്നേ തീരു
മഞ്ഞു പെയ്യുന്ന , നിലാവുള്ള ഈ നിശയുടെ
മടിത്തട്ടില്‍ നീ നിന്റെ മധുരമുള്ള ഓര്‍മ്മകളെ സമര്‍പ്പിക്കു
അവിടെ നിന്റെ സ്മൃതികള്‍ എന്നും ഭദ്രമായിരിക്കെട്ടെ 
ഇനി നീ മടങ്ങു, സസന്തോഷം.

November 26, 2010

പാദസ്വരം


കേട്ട് നിന്‍ മണിനാദം ആദ്യമായി ബാല്യത്തില്‍
വീണ്ടും  കേള്‍ക്കുവാനൊരു  മോഹമുദിച്ചു
നിന്നെ  കിലുകിലുക്കി ,തുള്ളിച്ചാടി  ഞാന്‍ ,  
എന്‍  പിഞ്ചു  മനസും  നൃത്തമാടി 
നിന്‍  കണ്ണികള്‍  താനേയകന്നു, എന്നന്നേക്കുമായി അകന്നു 


കൗമാരത്തില്‍  വീണ്ടും  എന്നില്‍ വന്നണഞ്ഞു നീ 
സൃഷ്ടിച്ചു ഒരായിരം  ശബ്ദതരങ്ങള്‍  നിന്‍  നാദമെന്നില്‍ 
മധുരസംഗീതം പൊഴിച്ചു നീയെന്‍ കാതുകളില്‍ 
ആ  ഗീതമെന്നെ  പുളകമണിയിചു, ഞാനാകെ  പൂത്തുലഞ്ഞു 
നിന്‍  കണ്ണികള്‍  വീണ്ടുമകന്നു, എന്‍  പാദങ്ങള്‍  ഉള്‍ക്കൊള്ളാനാവാത്തവിധം അകന്നു 


യൗവനത്തില്‍  നീയെന്നെ വീണ്ടും  തേടിയെത്തി 
പക്ഷെ ഹര്‍ഷാരവം  മുഴക്കുന്നില്ലയെന്നില്‍
എന്നാല്‍ ഭയക്കുന്നു നിന്‍ നൂപുരധ്വനിയെ  
ഗന്ധര്‍വന്മാര്‍ അത്  കേട്ടു  പിന്തുടരുമോ   ........??..!!
അതിനാല്‍ അണിയിലൊരിക്കലും  നിന്നെ  ഞാന്‍ 
നിന്‍  കണ്ണികള്‍  അകലാതെ  ഭദ്രമായി സുക്ഷിക്കാം ഞാന്‍  ..!