May 25, 2011

തേടല്‍

ഞാൻ തേടുന്നതു നിന്റെ ചുണ്ടുകളെയല്ല
നിന്റെ താരാട്ടിനെയാണ്..

നിന്റെ കൈകളെയല്ല
നിന്റെ സ്പർശത്തെയാണ്..

നിന്റെ ദേഹത്തെയല്ല
നിന്റെ ദേഹിയെയാണ്…

നിന്നെയല്ല
നിന്റെ സ്നേഹത്തെയാണ്….!




(ഇവിടെ നീ അമ്മയാവാം , കാമുകനാവാം , ഈശ്വരനുമാവാം)

5 comments:

  1. ഞാൻ തേടുന്നതു നിന്റെ മനസിനെ അല്ല
    നിന്റെ സ്വപ്ങ്ങളെയാണ്..

    നിന്റെ ചുണ്ടുകളെ അല്ല
    നിന്റെ ഒരു പുഞ്ഞിരിയാണ് .

    നിന്റെ കണ്ണുകളെ അല്ല
    നിന്റെ നോട്ടത്തെയാണ് …

    നിന്നെയാണ്
    നിന്നിലൂടെ നിന്റെ സ്നേഹത്തെയാണ്…

    അല്ലെങ്കില്‍
    നിന്റെ തലോടലാണ്

    ReplyDelete
  2. സ്നേഹിക്കപ്പെടുക എന്നത് ഒരു വലിയ സ്വപ്നമാണ്.
    ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സഹായിക്കുന്ന ഒരൂര്‍ജ്ജം.

    ReplyDelete
  3. ജന്മാന്തരങ്ങൾ തേടിയാലാണ്‌ ചിലപ്പോൾ ആ സ്നേഹത്തിലേക്കെത്തുക.

    നന്നായി എഴുതി.
    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  4. ഞാന്‍ തേടിയതു കവിത
    ഞാന്‍ വായിച്ചതും കവിത

    ReplyDelete
  5. ഒരു ഓഷോ ടച് !! :))

    ReplyDelete