December 08, 2010

നിശാഗന്ധി

വളരെ വൈകി വിടര്‍ന്ന പൂവായിരുന്നു ഞാന്‍ 
സൂര്യന്റെ അഭാവത്തില്‍ , പാതിരാത്രിയില്‍- 
വിരിഞ്ഞ നിശാഗന്ധി 
ആ സൗരഭ്യത്തില്‍ ആകൃഷ്ടനായി  നീ
ആ വശ്യഗന്ധം നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു 
എന്റെ വെണ്മയില്‍ , എന്റെ വശ്യഗന്ധത്തില്‍ 
നീ മതി മറന്നു പോയി , സ്വയം മറന്നു പോയി 


നിന്റെ അധരങ്ങള്‍ എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു 
ഓരോ ഹിമബിന്ദുവിലും ഞാന്‍ നിന്റെ വശ്യസ്നേഹം അനുഭവിച്ചറിഞ്ഞു 
നിന്‍ നാസികദ്വാരങ്ങളിലൂടെ, ഞാന്‍ 
നിന്‍ ഹൃദയത്തില്‍ കയറി കൂടി, ഞാന്‍ പോലും അറിയാതെ 
അവിടെ നിന്റെ രക്തത്തിന്റെ,
സ്നേഹരക്തത്തിന്റെ , സുഖമുള്ള ചൂട് 
സുഖമുള്ള ഒരു അനുഭുതി 


പക്ഷെ എനിക്ക് എന്നിലേക്ക്‌ മടങ്ങിയെ തീരു 
ഒരു പുതു പുലരിയെ വരവേല്‍ക്കാനായി 
നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവൂ 
ഈ വശ്യഗന്ധം നീ മറന്നേ തീരു
മഞ്ഞു പെയ്യുന്ന , നിലാവുള്ള ഈ നിശയുടെ
മടിത്തട്ടില്‍ നീ നിന്റെ മധുരമുള്ള ഓര്‍മ്മകളെ സമര്‍പ്പിക്കു
അവിടെ നിന്റെ സ്മൃതികള്‍ എന്നും ഭദ്രമായിരിക്കെട്ടെ 
ഇനി നീ മടങ്ങു, സസന്തോഷം.