August 11, 2010

സത്യമോ ...? മിഥ്യയോ ...?


ആരോ പറിച്ചു വെച്ച പാലപൂതണ്ട്  ഇരുമ്പ് മേശമേലിരിക്കുന്നു. ഏതോ അജ്ഞാതശക്തി എന്നെ അതിലേക്കു വലിച്ചടിപ്പിക്കുമ്പോലെ. കുഞ്ഞുകുഞ്ഞു വെള്ള പൂക്കളുള്ള ആ തണ്ട് കൈയ്യിലെടുത്തു മണപ്പിച്ചു,  കുറച്ച് നേരം അതിന്റെ അലൗകികമായ സുഗന്ധം ആസ്വദിച്ചു. വല്ലാത്തൊരു ഗന്ധമായിരുന്നു ആ പൂക്കൾക്ക്. അല്പം കഴിഞ്ഞപ്പോൾ തലയ്ക്കു കനം വെയ്ക്കുന്ന പോലെ. ഞാൻ കട്ടിലിൽ പോയി കിടന്നു. കിടന്നതും അറിയാതെ, പതിയെ മയക്കത്തിലേക്കു വീണു. എങ്കിലും ചുറ്റും നടക്കുന്നത് ഞാൻ  കാണുന്നുണ്ടായിരുന്നു. പുസ്തകങ്ങള്‍ തിങ്ങി നിറഞ്ഞ  ചുമർ അലമാര , കറങ്ങുന്ന പങ്ക , പഠിക്കുന്ന സുഹൃത്തുക്കള്‍ ..!!
യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ എല്ലാവരും പുസ്തകത്തില്‍ മുഴുകിയിരുന്നു പഠിക്കുകയാണ് ..ഞാന്‍ മയക്കത്തിലും .

പെട്ടെന്ന് ആ മുറിയില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെട്ടു . ചാരനിറമുള്ള ,നീണ്ട ചിറകുള്ള ഒരു വലിയ പക്ഷി . അതുവരെ അങ്ങനെ ഒന്നിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അത് തൂവല്‍ പൊഴിച്ച് കൊണ്ട് ചിറകിട്ടടിച്ചു ആ മുറിയില്‍ ചുറ്റിപറക്കാൻ തുടങ്ങി.. അതെന്നെ ഭയപ്പെടുത്തി. ഞാന്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ നാവു പൊങ്ങുന്നില്ല. തൊണ്ട വറ്റി വരണ്ടീരിക്കുന്നു. എണീക്കാന്‍ നോക്കിയപ്പോൾ കയ്യിലെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല. ആ പക്ഷി തൂവല്‍ പൊഴിച്ച് കൊണ്ടേയിരുന്നു. ഞാൻ  നിസ്സഹായായി അതു കണ്ടു കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്തോ ഭാഗ്യത്തിന് എന്‍റെ കൂട്ടുകാരിയുടെ ദേഹസ്പര്‍ശമേറ്റു, എനിക്ക് എണീക്കാനും സാധിച്ചു ..
കണ്ണ് തുറന്ന് നോക്കുമ്പോള്‍ പക്ഷിയുമില്ല തൂവലുകളുമില്ല....!
പക്ഷെ മേശ പുറത്തു  ചാരനിറത്തില്‍ വെള്ള പുള്ളികളുള്ള ഒരു തുവല്‍ ...!!
മണപ്പിച്ചു നോക്കിയപ്പോൾ മനമയക്കുന്ന ഒരു അലൗകിക ഗന്ധമുണ്ടായിരുന്നു അതിനു ....!
 അതിനെ പുസ്തകത്താളുകള്‍ക്കിടയില്‍ ആരും കാണാതെ സുക്ഷിച്ചു വെച്ചു. പക്ഷെ എന്നോ എപ്പോഴോ അതെനിക്ക് നഷ്ടമായി ...!

4 comments:

  1. നന്ദി റാംജി .... നിര്‍ദേശങ്ങളും പറയണം.... ഞാന്‍ എഴുത്തിന്റെ ലോകത്തൊരു കുഞ്ഞു പൈതലാണ് .. കുറവുകള്‍ ചൂണ്ടി കാണിക്കണം ..

    ReplyDelete
  2. ശരിക്കും കണ്ട സ്വപ്നമാണോ? എങ്കിൽ ആ തൂവൽ ഏവിടന്നു വന്നു?

    ReplyDelete
  3. അത് തന്നെയാണ് ഞാനും അന്വേഷിക്കുന്നത് ..

    ReplyDelete
  4. ചില സമയത്ത് ജീവിതം നമ്മെ വേറെ ഏതോ ഒരു ലോകത്തെത്തിക്കും.
    ഇപ്പോഴും മനസിലാകാത്ത കാര്യമാണിത്.
    ചില സ്വപ്നങ്ങള്‍ കണ്ടുണരുമ്പോഴിങ്ങനെ തോന്നാറുണ്ട്.
    സ്വപ്നത്തില്‍ കണ്ട കാര്യത്തിന്‍റെ തുടര്‍ച്ച കാണുംബോള് ഞാനും ചിന്തിച്ചു പോവാറുണ്ട്.
    ഒരു പക്ഷേ നമുക്ക് മനസിലാവാത്ത എന്തോ?
    നന്നായി പറഞ്ഞു.

    ReplyDelete