September 21, 2010

ലക്‌ഷ്യം

ഇവിടുന്നു നോക്കിയപ്പോള്‍ അരികത്തെന്നു തോന്നി ...
അവിടെ എത്തിപെടാനായി നടന്നു ...
നടക്കുംതോറും അകലം കൂടിവന്നു ..
എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല ..
അവിടെ എത്തിചേരാൻ തന്നെ മനസിലുറപ്പിച്ചു
നടന്നടുക്കുംതോറും രൂപം  വലുതായി വന്നു ..
അതിന്റെ പ്രഭ കണ്ണുകളില്‍ തറയ്ക്കാന്‍ തുടങ്ങി ..
കണ്ണ് ചിമ്മി കൊണ്ട് വീണ്ടും നടന്നു ..
മിഴി തുറക്കാന്‍ പറ്റാത്തയത്ര പ്രകാശം ..
ദിശ മനസ്സില്‍ കുറിച്ചിട്ടു കൊണ്ട് വീണ്ടും നടന്നു ...
ദേഹം ചുട്ടു പൊള്ളാന്‍ തുടങ്ങി ...
ഞാനത് വക വെച്ചില്ല ...
ദേഹം ഉരുകാന്‍ തുടങ്ങി..
അപ്പോഴും ഞാന്‍ നടന്നു .....സൂര്യനും ഞാനും ഒന്നാകുന്നത്‌ വരെ  ...!!

11 comments:

  1. എന്നിട്ട് എന്തായി ? എന്തായാലും നന്നായിട്ടുണ്ട്.

    ReplyDelete
  2. സ്നേഹാ, ഇതു വായിച്ചപ്പോൾ താൻ വരച്ചുതന്ന ചിത്രമാണു എനിക്ക് ഓർമ്മ വന്നതു.

    ReplyDelete
  3. കൊള്ളാം. പക്ഷെ ഇനി മുന്നോട്ടു സൂക്ഷിച്ചു പോകണം..!!!

    ReplyDelete
  4. പോകുന്ന വഴിയില്‍ വജ്രായുധവും കൊണ്ട് 'ഇന്ദ്രന്മാര്‍' കാണും..സൂക്ഷിക്കുക..

    ReplyDelete
  5. ഈ വരികൾ മനസ്സിൽ ഉണ്ടായതുകൊണ്ടാവാം, ആ ചിത്രത്തിലും ഉഗ്രപ്രതാപിയായ സൂര്യൻ വന്നതു...

    ReplyDelete
  6. വലിയ ലക്ഷ്യങ്ങള്‍ നല്ലത്...!

    ReplyDelete
  7. നല്ല മുന്നേറ്റം..ആശംസകള്‍.

    ReplyDelete
  8. valare nannayittundu...... ashamsakal....................

    ReplyDelete
  9. "പക്ഷെ ഞാന്‍ നടന്നു .....സൂര്യനും ഞാനും ഒന്നാകുന്നത്‌ വരെ നടന്നു"
    nannayitundu...

    ReplyDelete
  10. എന്തിനാ സൂര്യന്റെയൊക്കെ അടുത്ത് പോണത്?...അതു നിന്റെ മന:സ്സിന്റെ പ്രകാശമായിരുന്നോ..എന്നൂടെ നോക്കണ്ടേ...??

    ReplyDelete