November 20, 2010

തുമ്പ പൂവ്

പൂജക്കെടുക്കാത്ത  പൂ ഞാന്‍ 
ആരാലും ചൂടപ്പെടാത്തവള്‍   
ആണ്ടിലൊരിക്കല്‍ ..
ഒരിക്കല്‍ മാത്രം വാഴിക്കപെടും ഞാനൊരു രാജകുമാരിയായി
അന്ന് എന്നെ കൂട്ടാതെ പൂവടയില്ല...
എന്‍റെ സാന്നിധ്യമില്ലാതെ ആര്‍പ്പു വിളികളുമില്ല
എന്നും ശുഭ്ര വസ്ത്ര ധാരിയായി ..
 പ്രൌഡിയോടെ നിലകൊള്ളുന്നു ഞാന്‍
പക്ഷെ ....എത്രനാള്‍...???.....!!

13 comments:

  1. ekamaaya yaathrayil kayyiloru kaipustakam undenkil athil kaanunna kaazhchakalellam kurikkaam...thumpayude mahathwam kaanaathirikukayum cheyyaruth.

    ReplyDelete
  2. തുമ്പപ്പൂവേ
    ചൂടുന്നു ഞാന്‍ മൌലിയില്‍
    പുകള്‍ പെറ്റ നിന്‍ വെണ്മയും
    വിശ്വ വിശുദ്ധിയും

    ReplyDelete
  3. ഞാന്‍ എന്നെ തന്നെ കണ്ടെത്തി കൊണ്ടിരിക്കുന്നു ..
    അങ്ങിനെ അല്ലെ പറഞ്ഞത്..?
    സന്തോഷത്തോടെ മുന്നോട്ടു പോകൂ..
    ഇനിയുമിനിയും എഴുതൂ..

    ReplyDelete
  4. sujith .........തീര്‍ച്ചയായും ..ഇവിടെ വന്നതില്‍ സന്തോഷം
    ramesh.... സന്തോഷം
    noushad.... ഒരുപാട് നന്ദി ...

    ReplyDelete
  5. പൂജക്കെടുക്കാത്ത
    ആരാലും ചൂടാത്ത
    തുമ്പപ്പൂവേ...നിന്‍ വിശുദ്ധി

    അതായിരിക്കും
    ചൂടുന്നപൂവിനേക്കാള്‍...
    പൂജിക്കപ്പെടുന്ന പുഷ്പത്തേക്കാള്‍
    മഹത്തരം...!!!

    ReplyDelete
  6. എത്ര നാളായാലും നില കൊണ്ടല്ലേ മതി ആവു

    ReplyDelete
  7. വിശുദ്ധി കാത്തു സൂഷിക്കാം
    മനസ്സിലും....തുംബയോടൊപ്പം..
    കൊള്ളാം...

    ReplyDelete
  8. ആളുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും...ഇന്ന് ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നതും ഈ തുമ്പപ്പൂക്കളാണ്...
    തുമ്പപ്പൂവിനെ അറിയുന്നവര്‍ക്കല്ലേ അതിന്റെ ഭംഗിയറിയൂ.... ചിലപ്പോള്‍ അത് ചൂടണമെന്ന് ആഗ്രഹിച്ചിട്ടും കഴിയാത്തവര്‍ക്ക്..അല്ലേ....?????????

    ReplyDelete
  9. സ്നേഹയുടെ തുമ്പപ്പൂവേ വായിച്ചപ്പോള്‍ പണ്ടെന്നോ സൌഹൃദാഭ്യര്‍ഥന എന്ന തലേകെട്ടിന് കീഴെ കുത്തികുറിച്ച ഏതാനും വാക്കുകള്‍ ആണ് ഓര്‍മ വന്നത് .....
    പരിശുദ്ധിയുടെ തൂവെള്ള ഉടുപ്പിട്ട തുമ്പപ്പൂവേ,,,
    നിന്നെ പറിചെന്റെ പൂക്കുട നിറചോട്ടെ ഞാന്‍?????? ചീറിയടിക്കുന്ന കാറ്റില്‍, അടര്‍ന്നു വീഴുന്ന നിന്റെ പൂവുടല്‍, മണ്ണില്‍ വീണു മഞ്ഞയായ്‌ മാറി, അലിഞ്ഞില്ലാതാവും മുന്‍പ്, ഇത്തിരി നേരം എന്റെ പൂത്തറയില്‍ വന്നു
    ചാരുതയുടെ സാന്ത്വന വര്‍ണ്ണം പകര്‍ന്നു മറഞ്ഞൂടെ നിനക്ക്.....

    anyvay ഭാവുകങ്ങള്‍ നേരുന്നു ...........

    ReplyDelete
  10. വരാനല്പം വൈകിയതില്‍ ഖേദമുണ്ട്. എഴുത്തിനു ആശംസകള്‍

    തുമ്പപ്പൂവിനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കു കുട്ടിക്കാലത്തെ ഓണം ഓര്‍മ്മവന്നു. പൂപറിക്കാന്‍ കാട്ടിലും,മേട്ടിലും അലഞ്ഞു നടന്നതും, തടഞ്ഞുവീണ് പൂക്കൂടയിലെ, കഷ്ടപ്പെട്ടു നുള്ളിയെടുത്ത തുമ്പപ്പൂക്കള്‍ മണ്ണില്‍ തൂവി പോയതും, പെറുക്കിയെടുക്കാന്‍ സഹായിച്ച കൂട്ടുകാര്‍ അവ അവരുടെ പൂക്കൂടകളിലാക്കിയതും...അങ്ങനെ..അങ്ങനെ.

    ReplyDelete
  11. vibeesh, shimi, vannathil santhosham..

    ReplyDelete
  12. പക്ഷെ ....എത്രനാള്‍ ...?

    നല്ല ചോദ്യം, ചിലപ്പോഴെങ്കിലും ഞാനും ചോദിച്ചത് ......

    ReplyDelete
  13. കാലം മാറുന്നു , ആണ്ടിലൊരിക്കല്‍ പോലും ഇപ്പൊ തുമ്പയെ ആര്‍ക്കും വേണ്ട .അവസാന ചോദ്യത്തില്‍ അതുണ്ട് .
    നന്നായി എഴുതി

    ReplyDelete