November 26, 2010

പാദസ്വരം


കേട്ട് നിന്‍ മണിനാദം ആദ്യമായി ബാല്യത്തില്‍
വീണ്ടും  കേള്‍ക്കുവാനൊരു  മോഹമുദിച്ചു
നിന്നെ  കിലുകിലുക്കി ,തുള്ളിച്ചാടി  ഞാന്‍ ,  
എന്‍  പിഞ്ചു  മനസും  നൃത്തമാടി 
നിന്‍  കണ്ണികള്‍  താനേയകന്നു, എന്നന്നേക്കുമായി അകന്നു 


കൗമാരത്തില്‍  വീണ്ടും  എന്നില്‍ വന്നണഞ്ഞു നീ 
സൃഷ്ടിച്ചു ഒരായിരം  ശബ്ദതരങ്ങള്‍  നിന്‍  നാദമെന്നില്‍ 
മധുരസംഗീതം പൊഴിച്ചു നീയെന്‍ കാതുകളില്‍ 
ആ  ഗീതമെന്നെ  പുളകമണിയിചു, ഞാനാകെ  പൂത്തുലഞ്ഞു 
നിന്‍  കണ്ണികള്‍  വീണ്ടുമകന്നു, എന്‍  പാദങ്ങള്‍  ഉള്‍ക്കൊള്ളാനാവാത്തവിധം അകന്നു 


യൗവനത്തില്‍  നീയെന്നെ വീണ്ടും  തേടിയെത്തി 
പക്ഷെ ഹര്‍ഷാരവം  മുഴക്കുന്നില്ലയെന്നില്‍
എന്നാല്‍ ഭയക്കുന്നു നിന്‍ നൂപുരധ്വനിയെ  
ഗന്ധര്‍വന്മാര്‍ അത്  കേട്ടു  പിന്തുടരുമോ   ........??..!!
അതിനാല്‍ അണിയിലൊരിക്കലും  നിന്നെ  ഞാന്‍ 
നിന്‍  കണ്ണികള്‍  അകലാതെ  ഭദ്രമായി സുക്ഷിക്കാം ഞാന്‍  ..!

9 comments:

  1. ഒരു പെണ്‍കുട്ടിയുടെ വിഹ്വലത
    നന്നായി അവതരിപ്പിച്ചു .കൌമാര സ്വപ്‌നങ്ങള്‍ കാണാന്‍ കൂടി ,
    സ്ത്രീസഹജമായ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കൂടി അവള്‍ ഭയപ്പെടുന്നു ..

    ReplyDelete
  2. നന്നായിരിക്കുന്നു..

    ReplyDelete
  3. നിന്റെ നുപുരധ്വനിയെ ഞാന്‍ ഭയപെടുന്നു ..
    അത് കേട്ട് ഗന്ധര്‍വന്മാര്‍ എന്നെ പിന്തുടര്‍ന്നാലോ..??
    അതിനാല്‍ നിന്നെ ഇനി ഒരിക്കലും ഞാന്‍ അണിയില്ല
    നിന്റെ കണ്ണികള്‍ അകലാതെ ഭദ്രമായി ഇരിക്കെട്ടെ...എന്നെന്നും.


    പെണ്മനസ്സിന്റെ ആവശ്യമില്ലാത്ത ഭയം നന്നായവതരിപ്പിച്ചു . വരികളുടെ നീളം കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. എഴുത്തിനു ആശംസകള്‍

    ReplyDelete
  4. നന്നായിരിക്കുന്നു. ആശംസകള്‍.

    ഈ ബ്ലോഗിന്റെ പേര് ഒന്നു നോക്കൂ:
    http://ezhuthukutty.blogspot.com/

    ReplyDelete
  5. എന്നാലുമാ ശിഞ്ജിതം
    പിന്തുടരുന്നില്ലേ

    ReplyDelete
  6. ellavarkkum nanni....
    nandu....ariyaathe sambhavichu poyatha.

    ReplyDelete
  7. Ellaavarum parayunnu, njaanum parayunnu, varikal nannaayi

    ReplyDelete
  8. ഒരു നിമിഷം ഒ.എന്‍.വിയുടെ കോതമ്പുമണികളിലെ ചിലവരികള്‍ മനസ്സില്‍ വന്നു. കവിത നന്നായിരിക്കുന്നു

    ReplyDelete