December 08, 2010

നിശാഗന്ധി

വളരെ വൈകി വിടര്‍ന്ന പൂവായിരുന്നു ഞാന്‍ 
സൂര്യന്റെ അഭാവത്തില്‍ , പാതിരാത്രിയില്‍- 
വിരിഞ്ഞ നിശാഗന്ധി 
ആ സൗരഭ്യത്തില്‍ ആകൃഷ്ടനായി  നീ
ആ വശ്യഗന്ധം നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു 
എന്റെ വെണ്മയില്‍ , എന്റെ വശ്യഗന്ധത്തില്‍ 
നീ മതി മറന്നു പോയി , സ്വയം മറന്നു പോയി 


നിന്റെ അധരങ്ങള്‍ എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു 
ഓരോ ഹിമബിന്ദുവിലും ഞാന്‍ നിന്റെ വശ്യസ്നേഹം അനുഭവിച്ചറിഞ്ഞു 
നിന്‍ നാസികദ്വാരങ്ങളിലൂടെ, ഞാന്‍ 
നിന്‍ ഹൃദയത്തില്‍ കയറി കൂടി, ഞാന്‍ പോലും അറിയാതെ 
അവിടെ നിന്റെ രക്തത്തിന്റെ,
സ്നേഹരക്തത്തിന്റെ , സുഖമുള്ള ചൂട് 
സുഖമുള്ള ഒരു അനുഭുതി 


പക്ഷെ എനിക്ക് എന്നിലേക്ക്‌ മടങ്ങിയെ തീരു 
ഒരു പുതു പുലരിയെ വരവേല്‍ക്കാനായി 
നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവൂ 
ഈ വശ്യഗന്ധം നീ മറന്നേ തീരു
മഞ്ഞു പെയ്യുന്ന , നിലാവുള്ള ഈ നിശയുടെ
മടിത്തട്ടില്‍ നീ നിന്റെ മധുരമുള്ള ഓര്‍മ്മകളെ സമര്‍പ്പിക്കു
അവിടെ നിന്റെ സ്മൃതികള്‍ എന്നും ഭദ്രമായിരിക്കെട്ടെ 
ഇനി നീ മടങ്ങു, സസന്തോഷം.

14 comments:

  1. യാത്രയാക്കുക ...വീണ്ടുംവരുമൊരു
    രാത്രി; നിശാഗന്ധി, നിനക്കായ് ..!

    കൊള്ളാം കവിത ...........
    അല്‍പ്പം കൂടി കാവ്യാത്മകം ആകാമായിരുന്നു ........

    ReplyDelete
  2. നല്ല ആശയം. എങ്കിലും ആവര്‍ത്തിക്കുന്ന വാക്കുകള്‍ ഒഴിവാക്കി,വരികള്‍ അല്പം കൂടി ചുരുക്കിയെഴുതിയാല്‍ ഏറെ നന്നായിരിക്കും. എഴുത്തിന് ആശംസകള്‍

    ReplyDelete
  3. പക്ഷെ എനിക്ക് എന്നിലേക്ക്‌ മടങ്ങിയെ തീരു
    ഒരു പുതു പുലരിയെ വരവേല്‍ക്കാനായി
    നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവൂ
    ഈ വശ്യഗന്ധം നീ മറന്നേ തീരു...
    :)

    ReplyDelete
  4. നല്ല ആശയം. നല്ല വരികള്‍.

    ReplyDelete
  5. VANNA ELLAVARKKUM NANNI....ABHIPRAYANGALKKUM....VIMARSHANANGALKKUM...ELLAM VILAKKEDUTHIRIKKUNNU..:)

    ReplyDelete
  6. നല്ല ആശയ സമ്പുഷ്ടം ആണ് കവിത.പക്ഷെ
    വാക്യങ്ങളില്‍ കുറച്ചു ആവര്‍ത്തന വിരസത വരുന്നില്ലേ?
    "വശ്യതിനോട് ലേശം ഇഷ്ടം ശി കൂടിയോ എന്നൊരു ശങ്ക"?
    ഇപ്പൊ ഇത് വേണ്ട എന്ന് തോന്നുന്നില്ലേ അത് പോലെ? നല്ല
    കവിത കേട്ടോ..ആശംസകള്‍..

    ReplyDelete
  7. പ്രണയത്തിന് ഇണകൾ ആവശ്യമാണ്. അതൊരു ബന്ധമാണ്.അത് പുറത്തേക്ക് ഗമിക്കുന്നതാണ്.... അവിടെ ഒരു പ്രീതിപാത്രം കുടിയിരിപ്പുണ്ട്. പ്രണയഭാജനം. നിങ്ങളുടെ ആനന്ദം പ്രണയഭാജനത്തിലാണ്.... നിങ്ങളുടെ പ്രണയഭാജനം സന്തോഷിച്ചാൽ നിങ്ങൾക്കും സന്തൊഷമായി. നിങ്ങൾ പ്രണയഭാജനത്തിന്റെ ഭാഗമായിത്തീരുന്നു. അവിടെ ഒരുതരം ആശ്രിതത്വമുണ്ട്. മറ്റൊരാളെക്കൂടാതെ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടും.(പ്രണയത്തിന്റെ രഹസ്യങ്ങൾ-ഓഷോ)

    കവിത വായിച്ചപ്പൊൾ എനിക്ക് പെട്ടന്ന് ഇത് ഓർമ്മ വന്ന്നു.
    സ്നേഹാ കവിതയിൽ ധ്യാനം ആവശ്യമാണ്. പറഞ്ഞത് തന്നെ പറഞ്ഞ് വല്ലാതെ ആവർത്തനങ്ങൾ തുടരെത്തുടരെ വരുന്നു.
    എഴുതിക്കഴിഞ്ഞ് കവിതയിൽ മിനുക്കുപണികൾ നടത്തൂ.

    ReplyDelete
  8. ഞാന്‍ കവിത എഴുതണമെന്നു കരുതി എഴുതുന്നതല്ല..മനസ്സില്‍ വരുന്ന വരികള്‍ എഴുതുന്നു...അതില്‍ കാവ്യാത്മകത ഉണ്ടോ എന്നൊന്നും നോക്കാറില്ല..ഇനി ശ്രമിക്കാം...അഭിപ്രായങ്ങള്‍ക്ക് നന്ദി...

    ReplyDelete
  9. പ്രണയത്തിന്റെപ്രതിധ്വനികൾ നിഴലിക്കുന്ന വരികൾ..നന്നാ‍യി...
    ആശംസകൾ...

    ReplyDelete
  10. ഞാനൊന്നു തിരിത്തിയാരുന്നു.അത് കമെന്റിൽ കണ്ടില്ല?

    ReplyDelete