January 13, 2011

നിശാഗന്ധി

---------------------നിശാഗന്ധി ---------------------------

സൂര്യാഭാവത്തില്‍, പാതിരാത്രിയില്‍ 
വളരെ വൈകി വിടര്‍ന്ന, നിശാഗന്ധി ഞാന്‍ 
ആകൃഷ്ടനായി നീ എന്‍ സൗരഭ്യത്തില്‍ 
എന്റെ വെണ്മയില്‍, എന്റെ വശ്യഗന്ധത്തില്‍ 
നീ മതി മറന്നു പോയി, സ്വയം മറന്നു പോയി..

നിന്റെ അധരങ്ങള്‍, എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു 
ഓരോ ഹിമബിന്ദുവിലും നിന്‍ സ്നേഹത്തിന്‍ കൈയ്യൊപ്പ്
അവ പതിഞ്ഞത് എന്‍ ഹൃദയത്തിലും 
നിന്‍ നാസിക ദ്വാരങ്ങളിലൂടെ ഞാന്‍
നിന്‍ ഹൃദയത്തില്‍ കയറികൂടി, ഞാന്‍ പോലും അറിയാതെ..
അവിടെ നിന്‍ രക്തത്തിന്റെ 
സ്നേഹരക്തത്തിന്റെ, സുഖമുള്ള ചൂട്‌
സുഖമുള്ളോരനുഭുതി.....

പക്ഷെ എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ
ഒരു പുതുപുലരിയെ വരവേല്‍ക്കാനായി 
നിന്‍ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവു..
ഈ വശ്യഗന്ധം നീ മറന്നേ തീരൂ
മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ 
മടിത്തട്ടില്‍ സമര്‍പ്പിക്കു നിന്റെ മധുരസ്മൃതികളെ 
അവയെന്നും എന്റെ ദളങ്ങളാല്‍ പൂജിക്കപെടും 
മടങ്ങു നീ ഇനി സസന്തോഷം.....!





(സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ചു ഞാന്‍ നിശാഗന്ധിയെ ഒന്ന് തിരുത്തി...ഇനി പറയു....)
ചിത്രം : ഗൂഗിള്‍ 

15 comments:

  1. നിശയും.. നിശാഗന്ധിയും..... അമൂല്യമായ സമരസപ്പെടലിന്റെ മൂര്‍ത്ത സൌന്ദര്യം വാക്കുകളിലേക്ക് സന്നിവേശിപ്പിച്ചത് നന്നായി ....നല്ല ആശയം ....ഭാവുകങ്ങള്‍ ...

    ReplyDelete
  2. ഇപ്പോൾ നിശാഗന്ധി കുറച്ചുകൂടി ഒതുങ്ങി, പരിമളം കറച്ചുകൂടി.എന്നാലും നാം താളം ദീക്ഷിച്ച് എഴുതുകയാണെങ്കിൽ ആദ്യാവസാനം അത് പുലർത്തുന്നത് നന്ന്. അല്ലെങ്കിൽ അങ്ങനെ ചെയ്യാതിരിക്കുക. ഇവിടെ രണ്ടാമത്തെ ഖണ്ഡത്തിൽ ഗദ്യം കൂടി വരുന്നു.
    വശ്യഗന്ധം എന്ന് രണ്ടിടത്ത് വരേണ്ടതില്ല.

    കവിത ഇങ്ങനെ സ്വയം തിരുത്തിയാണ് മുന്നേറുന്നത്. ഭാവുകങ്ങൾ.

    ReplyDelete
  3. നിശയുടെ നിശബ്ദതയില്‍
    വൈകി മാത്രം വിടര്‍ന്ന നിശാഗന്ധി ഞാന്‍


    എന്‍ സൗരഭ്യത്തില്‍ ആകൃഷ്ടനായി നീ .
    എന്റെ വെണ്മയില്‍, എന്റെ വശ്യഗന്ധത്തില്‍
    നീ മതി മറന്നു പോയി, സ്വയം മറന്നു പോയി..

    നിന്റെ അധരങ്ങലിളുടെ എന്നില്‍ ചൊരിഞ്ഞു
    ഒരു കോടി ഹിമകണങ്ങള്‍
    ഓരോ ഹിമബിന്ദുവിലും നിന്‍ സ്നേഹത്തിന്‍ കൈയ്യൊപ്പ്
    നീ ഒളിപ്പിച്ചു വെച്ചിരുന്നുവല്ലോ
    അവ പതിഞ്ഞത് എന്‍ ഹൃദയത്തിലും

    നിന്റെ ഓരോ ശ്വസനത്തില്‍ കൂടി
    നിന്‍ ഹൃദയത്തില്ലെക്ക് , ഞാന്‍ പോലും അറിയാതെ..
    അവിടെ നിന്‍ രക്തത്തിന്റെ
    സ്നേഹരക്തത്തിന്റെ, സുഖമുള്ള ചൂട്‌
    സുഖമുള്ളോരനുഭുതി.....

    പക്ഷെ എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ
    ഒരു പുതുപുലരിയെ വരവേല്‍ക്കാനായി
    നിന്‍ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവു..
    ഈ വശ്യഗന്ധം നീ മറന്നേ തീരൂ
    മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ
    മടിത്തട്ടില്‍ സമര്‍പ്പിക്കു നിന്റെ മധുരസ്മൃതികളെ
    അവയെന്നും എന്റെ ദളങ്ങളാല്‍ പൂജിക്കപെടും
    മടങ്ങു നീ ഇനി സസന്തോഷം.....!



    നാളെ വീണ്ടും വരാം എന്നെ പ്രതീക്ഷയില്‍ ...

    ReplyDelete
  4. നന്നാവുന്നുണ്ട് സ്നേഹ.. ഇനിയും ഒട്ടേറെ എഴുതുക

    ReplyDelete
  5. അസൂയതോന്നണൂ. എന്നെക്കൊണ്ട് ഇമ്മാതിരിയൊന്നും എഴുതാന്‍ പറ്റില്ല. അതൊണ്ട് എഴുതാന്‍ പറ്റണോര്‍ ഇനിയും എഴുത...ആശംസകള്‍ട്ടാ‍ാ..

    ReplyDelete
  6. ഈ നിശീധിനിയിൽ- വൈകിയുണർന്നൊരു നിശാഗന്ധി ഞാന്‍ !
    എന്‍ സൗരഭ്യത്തില്‍, വെണ്മയില്‍, വശ്യഗന്ധത്തില്‍
    നീ മതിമറന്നു പോയി, സ്വയം മറന്നു പോയി..

    നിന്നധരങ്ങളെന്നിൽ ഒരു കോടി- ഹിമകണങ്ങള്‍ ചൊരിഞ്ഞു
    ഹിമബിന്ദുക്കളായ് നീയെൻ- ഹൃദയത്തിൽ കയ്യൊപ്പ് ചാർത്തി,
    നിന്നിൽ ഞാനൊരു നറുനിശ്വാസമായ് പടർന്നു കേറി, ലയിച്ചമർന്നു!
    അവിടെ നിന്‍ രക്തത്തിന്റെ-
    സ്നേഹരക്തത്തിന്റെ, സുഖമുള്ള ചൂട്‌
    സുഖമുള്ളോരനുഭുതി.....

    പക്ഷെ, എനിക്കു എന്നില്ലേക്ക് മടങ്ങണം;
    നിന്‍ ഹൃദയത്തില്‍ നിന്നടരണം; പുതു പുലരിയെ വരവേൽക്കുവാൻ..
    ഈ വശ്യഗന്ധം നീ മറക്കണം!
    മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ,
    മടിത്തട്ടില്‍ സമര്‍പ്പിക്കുക നിൻ മധുരസ്മൃതികളെ!
    അവയെന്നുമെൻ ദളങ്ങളാല്‍ പൂജിക്കപ്പെടും
    മടങ്ങു നീ ഇനി നിറപുഞ്ചിരിയുമായ്.....! എന്നു മാറ്റിനോക്കിയാലോ?

    ReplyDelete
  7. ഞാൻ മാറ്റി എഴുതിയതിലും ഒരു തെറ്റുണ്ട്. മതിമറക്കുക=സ്വയം മറക്കുക.

    ReplyDelete
  8. ee snehathinum prolsahanathinum nannii..orikkal kudi ivide vannu thettukal chundi kanikkan kaanikkukayum prolsahippikukayum cheytha nalla manasukalkku nanni..

    ente priyappetta varikal...

    "മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ
    മടിത്തട്ടില്‍ സമര്‍പ്പിക്കു നിന്റെ മധുരസ്മൃതികളെ
    അവയെന്നും എന്റെ ദളങ്ങളാല്‍ പൂജിക്കപെടും
    മടങ്ങു നീ ഇനി സസന്തോഷം.....!"

    sureshettaa....orupaadu santhosham..veendum vannathil..:)
    mydreams , niyas....ningalude perspective um kollaam...:)

    vaakerukal........aasuya thonnan matram ....!
    enikku valiya parichaymillatha karymanu kavitha ezhutthu..enkilum manasil varunnathu ezhuthunnu ennu matram...!

    vibeesh, kumarettaa, manoraj, hacker, ezhuthachan...ivide vannathil santhosham,,,:)

    ReplyDelete
  9. Great to meet you greet you and read you here, i do not remember if have read you before any how great profile

    ReplyDelete
  10. പക്ഷെ എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ
    ഒരു പുതുപുലരിയെ വരവേല്‍ക്കാനായി
    നിന്‍ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവു..


    കാലത്തിന്റെ ആവാഹനത്തില്‍...
    എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ..

    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

    ReplyDelete
  11. പച്ചപ്പിന്റെ അനേകം വരികള്‍ തളിര്‍ക്കട്ടെ, ഈ ചില്ലയില്‍.

    ReplyDelete
  12. S R I S H T I K A L-ലെ പൂവ് എന്നാ പോസ്റ്റിലെ പെയിന്റിംഗ് ആയിരുന്നു ഇവിടെ യോജിച്ചത്
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete