March 24, 2011

രണ്ടു മരങ്ങള്‍

നിരന്തരമായി ഒഴുകുകയാണ് ഈ നീർവഴികൾ
നിൽക്കുകയാണ് നമ്മളിങ്ങനെ യുഗങ്ങളായി
നമ്മളെ തൊട്ടുണർത്താനായി പ്രഭാതകിരണങ്ങൾ
കുളിർമ്മയുള്ള രാത്രികളെ ഉറക്കാനായി ചീവിടുകൾ
ദശാബ്ദങ്ങളായി നീ തൊടുന്നതും കൊതിച്ച് കൊതിച്ചിരിപ്പാണ് ഞാൻ
കരുത്തേകുന്ന മണൽത്തിട്ടയും സൂര്യപ്രകാശവും
ഞാൻ പറത്തിവിടുന്ന സ്വകാര്യങ്ങളെ, വഴി തെറ്റാതെ നിന്നിലെത്തിക്കുന്ന കുളിർക്കാറ്റ്
ആ നിമിഷം പുളകിതയായി നൃത്തം ചവിട്ടുന്ന നീ
നമ്മുടെ കണ്ണുകൾ ഒരു നേർ‌ രേഖയിലെ രണ്ട് ബിന്ദുക്കൾ
ജന്മജന്മാന്തരങ്ങളായി നിന്റെ ശിഖിരങ്ങൾ വന്നു പുണരുന്നതും കാത്തിരിപ്പാണ് ഞാൻ
നീള ഒഴുകട്ടെ അപാരമായി

വെയിൽ ചൊരിയട്ടെ അനന്തമായി



6 comments:

  1. Men may come and men may go
    But I go on forever----(The Brook))

    ReplyDelete
  2. നിരന്തരം ഒഴുകുകയല്ലയോ ഈ നീര്‍ച്ചോല നമ്മള്‍ക്കിടയില്‍
    ഏറെകാലമായി നില്‍ക്കുകയല്ലയോ ഒരേ കുടകീഴില്‍ നാം ..
    പ്രഭാതകിരണങ്ങള്‍ തൊട്ടു ഉണര്‍ത്തുന്നുവല്ലോ നമ്മെ ...
    കുളിര്‍നിശയില്‍ ചീവിടിന്‍ നാദം ഉറക്കീടുന്നല്ലോ നമ്മെ

    ReplyDelete
  3. thanks ramesh sir for familiarizing the poem brook..:)
    thanks mahesh for coming this way..:)

    ReplyDelete
  4. നല്ല വരികള്‍ .....അപാരമായ സാദ്ധ്യതകള്‍

    ReplyDelete
  5. thanks cheruvaadi and "my dreams"

    ReplyDelete