December 05, 2011

മഞ്ഞപൂവ്

കാര്‍വര്‍ണ്ണന്റെ  ഉടയാട തന്‍ നിറമുള്ള കുഞ്ഞിപൂവേ
സൂര്യഭഗവാന്റെ ആരാധികേ
പകരുന്നില്ല നീ സൗരഭ്യമെങ്കിലും
പകരുന്നു നീ എന്‍ മിഴികള്‍ക്ക് ആനന്ദം
എന്‍ മനം നിറയെ നീ മാരിവില്ല് കോറിയിടുന്നു

സൂര്യ തേജസ് നീ കണ്‍ കുളിര്‍ക്കെ ആസ്വദിക്കുന്നു
അന്ത്യത്തില്‍ നിന്‍ ആരാധ്യപുരുഷന്‍ നിന്നെ തളര്‍ത്തുന്നു,
നിന്നുള്ളിലെ അവസാന നീര്‍ത്തുള്ളി വറ്റും വരെ
നീ ആ തേജോന്മുഖനെ സ്നേഹിക്കുന്നു , ആരാധിക്കുന്നു
നിന്‍ ജീവിതം സഫലമായീ കുഞ്ഞിപൂവേ
നിനക്ക് ചുറ്റുമുള്ളവര്‍ക്ക് സന്തോഷം നല്‍കിയതിനാല്‍ ......!
സ്നേഹം നല്‍കിയതിനാല്‍ ......!


(ഒന്നര വര്‍ഷം മുന്‍പ് എഴുതിയത് )

6 comments:

  1. മഞ്ഞ പൂവ് ബാക്കി എല്ലാ പൂവുകളുടെയും പ്രതിനിധി ആയി കാണുന്നു ....നന്നായി ..അക്ഷരതെറ്റുകള്‍ കാണുന്നു ശ്രദ്ധിക്കുമല്ലോ ...അത് പോലെ ഒരു പുനര്‍ വായനയില്‍ വരികള്‍ ഒന്ന് കൂടി മെച്ചപെടുത്താം എന്ന് തോന്നി

    ReplyDelete
  2. നിന്‍ ജീവിതം സഫലമായീ കുഞ്ഞിപൂവേ
    നിനക്ക് ചുറ്റുമുള്ളവര്‍ക്ക് സന്തോഷം നല്‍കിയതിനാല്‍ ......
    സ്നേഹം നല്‍കിയതിനാല്‍ ......

    that is more than that

    ReplyDelete
  3. അതാതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കപ്പെടുമ്പോള്‍ അതുദാത്തമാകുന്നു.

    ReplyDelete
  4. അനീഷ്‌, തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.

    ഇങ്ങനെ ഒന്ന് ആദ്യമായി എഴുതിയതായിരുന്നു. അതിന്റെ പോരായ്മകള്‍ കാണും. എഴുതി തെളിയുമെന്ന് പ്രതിക്ഷിക്കാം..:)
    വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി...:)

    മൈ ഡ്രീംസ്

    :) താങ്ക്സ്..

    നാമൂസ്
    അതെ.....ഒരു പക്ഷെ മനുഷ്യര്‍ മാത്രം ആയിരിക്കും അങ്ങനെ ചെയ്യാതിരിക്കുന്നത്.

    ReplyDelete
  5. മഞ്ഞ കുഞ്ഞിപൂവിനെ ഇഷ്ടമായി. ഇനിയുമിനിയും എഴുതി തെളിയട്ടെ.

    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  6. :)
    ഇനിയും നന്നായ് എഴുതാനാശംസകള്‍

    ReplyDelete