September 19, 2010

വെള്ളാരം കല്പ്പടികള്‍

രക്തകുഴലിലൂടെ വാര്‍ന്നുകൊണ്ടിരുന്നു രക്തം...
ദേഹം മന്ദം തണുപ്പിനെ വരിച്ചു
ഗുരുത്വാകര്‍ഷണം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി
എനിക്കിപ്പോള്‍ എവിടെയും സഞ്ചരിക്കാം...പറക്കാം.
പ്രതിബന്ധങ്ങള്‍ താനേ വഴി മാറിയിരിക്കുന്നു ... ..
കെട്ടുപ്പാടുകളുടെ ചങ്ങല ഞാന്‍ പൊട്ടിച്ചെറിഞ്ഞു.

ഞാന്‍ പിച്ച വെച്ചു, പിച്ച വെച്ചു നടന്നു ..
മുള്ളുകള്‍ എന്റെ പാദങ്ങളെ കുത്തിനോവിക്കുന്നില്ല
കല്ലുകള്‍ എന്നെ വേദനിപ്പിക്കുന്നില്ല...
അവയ്ക്ക് എന്നോട് ഇത്രയും സ്നേഹമോ ..?? ഇത്രയും കരുതലോ..!!
ഈ സ്നേഹത്തെയാണോ ഞാന്‍ ദീര്‍ഘ നാളായി തേടിയത് ..?

ഇപ്പോള്‍ വെള്ളിനൂല്‍ മഴയില്ല ..
മരവിപ്പിക്കുന്ന കോടമഞ്ഞില്ല ..
പക്ഷെ എന്തൊരു കുളിര്‍മ .!
എന്തൊരു അനുഭുതി ..!
എങ്കിലിതു നേരത്തെ ആകാമായിരുന്നു ...

മനോഹരമായ കല്പ്പടികള്‍ ...
ആകാശത്ത് നക്ഷത്രങ്ങള്‍ എന്ന പോലെ
പച്ചിലകള്‍ക്കിടയില്‍ നിറയെ പിച്ചകപൂക്കള്‍
ഞാനാ പടികള്‍ കയറി ..
വെള്ളാരംക്കല്പടികള്‍ ...!!

4 comments:

  1. Profile-ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു......വ്യക്തിപരമായ അഭിപ്രായം .

    ReplyDelete
  2. vellaaram kalpadikalkku appuram ......?swargamo ,naragamo...?

    ReplyDelete
  3. ഇതും കണ്ട സ്വപ്നങ്ങളിലൊന്നാണൊ?

    ReplyDelete
  4. സ്വപ്നങ്ങളില്‍ അല്പം അപകര്‍ഷതാ ബോധം ഉണ്ടോ എന്നൊരു തോന്നല്‍. കുഴപ്പമില്ലാതെ എഴുതുന്നുണ്ട്. കവിത നന്നായിട്ടുണ്ട്

    ReplyDelete