April 12, 2011

ചിത്രകന്യക

വരച്ച്  വരച്ച് ചിത്രങ്ങള്‍ കൂമ്പാരമായി .
ചായങ്ങള്‍, ചുമരു നിറയെ വര്‍ണ്ണങ്ങള്‍ത്തീര്‍ത്തു .
നിലമാകെ അവ ചിതറി തെറിച്ചു..
ചിന്തയിലും ദേഹിയിലും അവ കലര്‍ന്നലിഞ്ഞു
വിയര്‍പ്പുതുള്ളികള്‍ കുങ്കുമത്തെ ഒലിച്ചിറക്കി
മുടിയഴകള്‍ക്കെട്ടിപുണര്‍ന്നു........!!!

ഒരുനാള്‍ ചിത്രങ്ങള്‍ക്ക്  ചിറകു വിരിഞ്ഞു 
അവള്‍ക്കു ചുറ്റും അവ പറന്നുനടന്നു.
ചായങ്ങള്‍ മഴയായി അവളില്‍ പെയ്തിറങ്ങി  
അവയ്ക്കുനടുവില്‍ അവളേകയായിരുന്നു 
പിന്നെയവള്‍  വിഷാദമിഴികള്ളുളൊരു ചിത്രമായി പരിണമിച്ചു .
ചിത്രം  കടപ്പാട് : google

24 comments:

  1. thanks sarah,
    thanks saji for that smile..:)

    ReplyDelete
  2. ഒരു ചുവര്‍ ചിത്രമായി അവള്‍ ....................

    ReplyDelete
  3. വിഷാദം തൊട്ട ചായക്കൂട്ടില്‍നിന്ന്
    പിറക്കട്ടെ, ജീവിതാസക്തിയുടെ
    ചിത്രശലഭങ്ങള്‍.
    നന്‍മയുടെ ഒരു മുഴുവന്‍ ലോകം നേരുന്നു.

    ReplyDelete
  4. നല്ല വരികള്‍. കവിതാ ഗുണമുള്ള കവിത. ഇനിയും എഴുതുക

    ReplyDelete
  5. thanks "my dreams"
    thanks for coming this way "orila veruthe"..

    thanks salam for the first visit. and the appreciation.

    ReplyDelete
  6. “ഞാന്‍ ഒരു പ്രകൃതി സ്നേഹി ...സൗന്ദര്യത്തിന്‍റെയും കലയുടെയും ആരാധിക ... യാത്രകള്‍ ഇഷ്ടപെടുന്ന ...മഴയെ സ്നേഹിക്കുന്ന ....സംഗീതം ഇഷ്ടപെടുന്ന .. “”+

    മഴയെ സ്നേഹിക്കുന്നവരെ എനിക്ക് വളരെ ഇഷ്ടം , പിന്നെ സംഗീതത്തേയും.............

    ReplyDelete
  7. “ഞാന്‍ ഒരു പ്രകൃതി സ്നേഹി ...സൗന്ദര്യത്തിന്‍റെയും കലയുടെയും ആരാധിക ... യാത്രകള്‍ ഇഷ്ടപെടുന്ന ...മഴയെ സ്നേഹിക്കുന്ന ....സംഗീതം ഇഷ്ടപെടുന്ന .. “”+

    മഴയെ സ്നേഹിക്കുന്നവരെ എനിക്ക് വളരെ ഇഷ്ടം , പിന്നെ സംഗീതത്തേയും.............

    ഞാന്‍ ഒരിക്കല്‍ മഴയെപ്പറ്റി എഴുതിയ പോസ്റ്റ് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക

    ReplyDelete
  8. സൃഷ്ടിയും സൃഷ്ടാവും ഒന്നായിത്തീരുന്ന അവസ്ഥ.
    നന്നായി.

    ReplyDelete
  9. എഴുത്ത് നന്നായിട്ടുണ്ട്, ആശംസകള്‍

    ReplyDelete
  10. നല്ല കവിത
    വിഷാദ മിഴി ക്രൂരമായി തോന്നുന്നുന്നല്ലോ ?

    ReplyDelete
  11. വായിച്ചു വായിച്ചു എനിക്ക് വട്ടായി

    ReplyDelete
  12. ഇവിടെ വന്നതില്‍ സന്തോഷം..എല്ലാവര്‍ക്കും നന്ദി..
    Kalavallabhan
    ക്രുരമായി തോന്നിയോ..? വിഷാദം ഇല്ല ലെ..??
    ഫെനില്‍
    വട്ടാവാന്‍ മാത്രമുള്ള വരികള്‍ ആണോ..?

    ReplyDelete
  13. നല്ല കവിതക്ക് എന്റെ ഭാവുകങ്ങൾ...

    ReplyDelete
  14. നല്ല കവിത.അവസാന വരി വേണ്ടായിരുന്നു.
    അപൂര്‍ണ്ണത കൂടുതല്‍ മനോഹരമാക്കുമായിരുന്നു

    ReplyDelete
  15. ഞാനിവിടെ ആദ്യം...ഒരുപാടിഷ്ടപ്പെട്ടു..നല്ല കവിത...

    ReplyDelete
  16. കവിതയും നന്നായി വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  17. മനോഹരം!!ചിത്രവും...ഒപ്പം വരികളും....!!!

    ReplyDelete
  18. കൊടികുത്തി,ചന്തു നായര്‍
    thanks a lot..

    ജയിംസ് സണ്ണി പാറ്റൂര്‍
    nanni...

    priya,
    welcome...vannathil santhosham...thanks dear..:)

    അനുരാഗ്
    thanks..

    അച്ചൂസ്
    nanni.. chitram swanthamalla. nettil ninnum edutthathaanu.

    vann abhiprayangal ariyicha ellavarkkum nanni..

    ReplyDelete
  19. നിന്നെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു ...........നീ എന്നിലേക്ക്‌ വന്നതില്‍ പിന്നെ ....

    ReplyDelete